വീട്ടമ്മയെയും കാമുകനെയും അവിഹിത സാഹചര്യത്തില്‍ കണ്ടു; മക്കള്‍ രണ്ടുപേരെയും കൊലപ്പെടുത്തി

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ജില്ലയില്‍ അമ്മയെയും കാമുകനെയും അവിഹിത വേഴ്ച്ചക്കിടെ മക്കള്‍ രണ്ടുപേരെയും കൊലപ്പെടുത്തി. സ്ത്രീയുടെയും പുരുഷന്റെയും ജഡം പോലീസ് കണ്ടെത്തിയിരുന്നു. കല്യാണ്‍പുര്‍ വില്ലേജിലെ റബിന ബീഗം(48) ആണ് കൊല്ലപ്പെട്ടത്.ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചത് ആണ്‍മക്കളുടെ അറസ്റ്റിലാണ്. ഡിസംബര്‍ 26നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഇമ്രാന്‍, കമ്രാന്‍ എന്നിവര്‍ പോലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം മൃതദേഹം ഒരു ബാഗിലാക്കി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരനായ രഞ്ജിത്തുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ മക്കള്‍ ഡിസംബര്‍ 31ന് രഞ്ജിത്തിനെ വിളിച്ചുവരുത്തുകയും അയാളെയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ആളൊഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തതോടെയാണ് പോലീസ് അന്വേഷണം മക്കളില്‍ ചെന്നെത്തിയത്. സ്ത്രീയെ ദിവസങ്ങളായി കാണാതിയിട്ടും ഇവര്‍ പരാതി നല്‍കാത്തതും പോലീസിന് സംശയത്തിനിടനല്‍കി. മക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകവിവരം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.