മഞ്ജു വാര്യറെ പൊലീസുകാരന്‍ അപമാനിച്ചു; അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് മഞ്ജു വാര്യര്‍

കൊച്ചി: ഫെയ്‌സ്ബുക്കില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയ പൊലീസുകാരനെതിരെ പരാതി നല്‍കിയത് അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന് വേണ്ടിയാണെന്ന് മഞ്ജു വാര്യര്‍. മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായ അധിക്ഷേപിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായ പശ്ചാത്തലത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. സമൂഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ് പരാതി നല്‍കിയത്. സ്ത്രീകളെ ആര്‍ക്കും എന്തും പറയാമെന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണിത്. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു വാര്യര്‍. എന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അപമാനകരമായ കമന്റുകള്‍ കാണാറുണ്ട്. ഒരാള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനല്ല മറിച്ച് സ്ത്രീകളുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതെന്നും മഞ്ജു വാര്യരുടെ പരാതിയില്‍ എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊതുചടങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനാണ് മഞ്ജുവിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ രഞ്ജിത് കമന്റിട്ടത്.

© 2024 Live Kerala News. All Rights Reserved.