ജോലിക്കായുള്ള റിക്രൂട്ട്‌മെന്റിനെത്തുമ്പോള്‍ ബിക്കിനിയണിയണം; ബിരുദദാരികള്‍ക്ക് ശരീരത്തിന്റെ അളവ് നോക്കി മാര്‍ക്കിടുന്നത് ചൈനയില്‍

ബീജിംഗ്: ഇത് ഫാഷന്‍ പരേഡോ സൗന്ദര്യപട്ടത്തിനുള്ള ഷോയോയല്ല. നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ വിമാനജീവനക്കാരുടെ തിരഞ്ഞെടുപ്പിലാണ് ബിക്കിനി നിര്‍ബന്ധമാക്കിയത്. വിമാനജീവനക്കാരായും മോഡലിംഗ് മേഖലയിലേക്കുമുള്ള ജോലിക്കു തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് പെണ്‍കുട്ടികള്‍ ബിക്കിനിയും സ്വിം സ്യൂട്ടും അണിയണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇത് വിവാദമാവുകയും ചെയ്തു. ആയിരക്കണക്കിന് ബിരുദധാരികളായ പെണ്‍കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. വടക്കുകിഴക്കന്‍ ചൈനയിലെ കിങ്ഡാവോയിലെ ദേശീയ മോഡലിംഗ് ഏജന്‍സിയായ ഓറിയന്റല്‍ ബ്യൂട്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഫാഷന്‍, ഏവിയേഷന്‍ വിഭാഗത്തില്‍പെട്ട പ്രമുഖരായിരുന്നു വിധികര്‍ത്താക്കളായത്. അഞ്ചടി ആറിഞ്ച് ഉയരമില്ലാത്തവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെലിഞ്ഞ ഒതുങ്ങിയ പാടുകളില്ലാത്ത ശരീരം, നല്ല ശബ്ദം എന്നിവയാണ് തെരഞ്ഞെടുപ്പിന്റെ മറ്റു മാനദണ്ഡങ്ങള്‍. ലിംഗ വിവേചനത്തിനും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും പേരുകേട്ട ചൈനയിലെ ഏവിയേഷന്‍ മേഖലയാണ് വീണ്ടും മറ്റൊരു ചൂഷണംകൂടി വിവാദമായത്.

© 2024 Live Kerala News. All Rights Reserved.