ചുംബനസമരത്തിനിടെ പൊലീസ് അതിക്രമം മാധ്യമപ്രവര്‍ത്തകനോട്; ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം; ഹനുമാന്‍സേനക്കാര്‍ക്ക് പൊലീസ് ഒത്താശ

കോഴിക്കോട്: മാനാഞ്ചിറയില്‍ സംഘടിപ്പിച്ച ചുംബനസമരത്തിനിടെ ഹനുമാന്‍സേനയുടെ ആക്രമണത്തിന് പിന്നാലെ പൊലീസും സദാചാരപൊലീസായി. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തേജസ് റിപ്പോര്‍ട്ടര്‍ അനീബിനയെയാണ് പൊലീസ് തല്ലിച്ചതച്ചത്. മഫ്ടിയിലുണ്ടായിരുന്നു പൊലീസുകാരനെ അനീബ് പിടിച്ചുതള്ളിയെന്നാരോപിച്ചായിരുന്നു പൊലീസ് അതിക്രമം. രാവിലെ ലൈബ്രറി ഹാളിന് മുന്നില്‍ ചുംബനസമരത്തിനെത്തിയ വികലാംഗന്‍ ഉള്‍പ്പെടെയുള്ളവരെ സംഘടിച്ചെത്തിയ ഹനുമാന്‍സേനക്കാര്‍ വളഞ്ഞിട്ടുതല്ലിയിരുന്നു. ഇതിനിടയില്‍പ്പെട്ട അനീബ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തന്നെ ആക്രമിച്ചയാളെ പിടിച്ചുതള്ളിയിരുന്നു. ഇത് മഫ്ടിയിലുള്ള പൊലീസുകാരനായതിനാലാണ് അനീബിനെ പൊലീസ് ക്രൂരമായി മര്‍ദ്ധിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചുംബനസമരത്തില്‍ പങ്കെടുത്ത സ്ത്രീകളുള്‍പ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രകോപനമുണ്ടാക്കിയ ഹനുമാന്‍സേന പ്രവര്‍ത്തകരെ പൊലീസ് തന്ത്രപൂര്‍വം രക്ഷപ്പെടുത്തുകയായിരുന്നെന്ന് ഞാറ്റുവേല പ്രവര്‍ത്തകര്‍ ആരോപിച്ചു.പൊലീസിനെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അനീബിനെതിരെ പൊലീസ് കേസെടുത്തത്. ചുംബനസമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീകളെയുള്‍പ്പെടെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചില പൊലീസുകാര്‍ അസഭ്യം പറഞ്ഞതായി ഇവര്‍ പറഞ്ഞു. തികച്ചും ജനാധിപത്യരീതിയല്‍ സമരം നടത്തിയ തങ്ങളെ ഹനുമാന്‍സേന പ്രവര്‍ത്തകര്‍ ആക്രമിക്കുമ്പോള്‍ നോക്കി നിന്ന പൊലീസ് മന:പൂര്‍വം കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും
ഇവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.