ധനപ്രതിസന്ധി മറികടക്കാന്‍ സൗദിയുടെ ഊര്‍ജ്ജിതശ്രമം; പുതിയ സാമ്പത്തിക സ്രോതസ്സുതേടുന്നു; ആശങ്കയോടെ പ്രവാസലോകം

റിയാദ്: ധനപ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ തേടുകാണ്. അതേസമയം സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായത് പ്രവാസലോകത്തിന് കടുത്ത ആശങ്ക നല്‍കുന്നു. എണ്ണ വിലക്കുറവ് സൃഷ്ടിക്കുന്ന ധന പ്രതിസന്ധിയെ നേരിടാനുള്ള സൂക്ഷ്മമായ കരുതല്‍ നടപടികളാണ് കഴിഞ്ഞ ദിവസം ലോകത്തെ രണ്ടാമത്തെ വലിയ എണ്ണയുത്പാദക രാജ്യമായ സഊദി അറേബ്യ സ്വീകരിച്ചത്. ചെലവുകള്‍ കുറച്ചും ആഭ്യന്തര വരുമാനം ഉയര്‍ത്തിയും ധന പ്രതിസന്ധിക്ക് ബദല്‍ കണ്ടെത്താനുള്ള നടപടികളാണ് സഊദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എണ്ണവില ഉയര്‍ത്താനുള്ള തീരുമാനമായിരുന്നു ഇതില്‍ മുഖ്യം. വൈദ്യുതി, വെള്ളം തുടങ്ങിയ നിത്യോപയോഗ ഊര്‍ജത്തിന്റെ വിലയിലും മാറ്റം വരുത്തി. രാജ്യത്തിന്റെ ആഭ്യന്തര ധനസ്ഥിതി വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണെന്ന് നിരക്കുകളില്‍ വ്യത്യാസം വരുത്തിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചു നടത്തിയ പ്രസ്താവനയില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. മുന്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക, വാണിജ്യ മേഖലയില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാമ്പത്തിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വരുമാനത്തിന് വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും കരുതിവെപ്പ് പ്രോത്സാഹിപ്പിക്കുന്നും തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കുന്നതുമാണ് ഈ വര്‍ഷത്തെ ബജറ്റ്. പൗരന്‍മാര്‍ക്ക് നല്‍കുന്ന സേവനത്തിന് പൊതുമേഖലാസ്വകാര്യ മേഖലാ സഹകരണം മെച്ചപ്പെടുത്തുമെന്നും ദുര്‍വ്യയം കുറക്കാനും പൊതുചെലവുകള്‍ നിയന്ത്രിക്കാനും വിവിധ മേഖലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അവലോകനം നടത്താനും ബജറ്റ് നിര്‍ദേശിക്കുന്നു. ബിസിനസ് രംഗത്ത് മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റ് താത്പര്യപ്പടുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വീകരിക്കുന്ന കരുതലിനെക്കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കിയാണ് സല്‍മാന്‍ രാജാവ് ബജറ്റ് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ ചെലവു ചുരുക്കും. സേവനമേഖയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. സര്‍ക്കാര്‍ സൗജന്യങ്ങള്‍ പുനരവലോകനം ചെയ്യും തുടങ്ങിയ പ്രധാനമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവത്കരണം ബജറ്റ് പ്രസ്താവന എടുത്തു പറയുന്നു. എണ്ണയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ളതായിരിക്കില്ല രാജ്യത്തിന്റെ ഭാവിയിലെ സാമ്പത്തിക വ്യവഹാരം എന്നു വ്യക്തമാക്കുന്നതിനൊപ്പം വ്യവസായ, വാണിജ്യ മേഖലയില്‍ മത്സരാധിഷ്ഠിത വികസനം കൊണ്ടുവരാനുള്ള നിര്‍ദേശം ഫലത്തില്‍ രാജ്യത്തെ വ്യവസായിക മേഖലയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള ഗ്രീന്‍ സിഗ്‌നലാണെന്നും പുതിയ സാഹചര്യത്തില്‍ പുതിയ സാമ്പത്തിക സ്രോതസ്സിന് വേണ്ടിയുള്ള വഴിതേടുകയാണ് സഊദി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ നിതാഖത്തിലേക്ക് നീങ്ങുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുക.

© 2024 Live Kerala News. All Rights Reserved.