സൗദി അറേബ്യയെ മോഡി പ്രേതം പിടികൂടിയോ? ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോള്‍ ഇന്ധന വില കുത്തനെ കൂട്ടി!

റിയാദ്: ക്രൂഡ് ഓയില്‍ റെക്കോര്‍ഡ് വിലയിടവില്‍ എത്തി നില്‍ക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് സൗദിയില്‍ ഇന്ധന വില കുത്തനെ കൂട്ടി. പെട്രോള്‍ പ്രീമിയം 91ന് ലിറ്ററിന് 45 ഹലാല യായിരുന്നത് 75 ഹലാല യായും പ്രീമിയം 95 ന് അറുപത് ഹലാലയില്‍ നിന്ന് 90 ഹലാലയുമായാണ് വര്‍ധിപ്പിച്ചത്. ഗതാഗത ആവശ്യങ്ങള്‍ക്കായുള്ള ഡീസലില്‍ ബാരലിന് 19.10 ഡോളറാണ് പുതുക്കിയ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയലിന് റെക്കോഡ് വിലയിടിവ് തുടരുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യങ്ങളിലൊന്നായ സൗദി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഡീസലിന് 14 ഡോളറും. മണ്ണെണ്ണ , ഗ്യാസ് എന്നിവയ്ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വെള്ളം, വൈദ്യുതി എന്നിവയ്ക്ക് നല്‍കി വരുന്ന സബ്‌സിഡിയില്‍ കുറവ് വരുത്താനും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. വ്യാവസായിക വാണിജ്യ ആവശ്യത്തിനുള്ള വൈദ്യുതി താരിഫാണ് വലിയ തോതില്‍ വര്‍ധിപ്പിച്ചത്. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങള്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ സബ്‌സിഡി നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. എന്നാല്‍ പുതിയ വര്‍ധനവിലൂടെ രാജ്യനിവാസികളുടെയും പ്രവാസികളുടെയും ദൈനംദിന ചിലവുകളില്‍ വലിയ വര്‍ധനവുണ്ടാകും.

© 2024 Live Kerala News. All Rights Reserved.