ന്യൂഡല്‍ഹി: പെട്രോളിയം കമ്പനികള്‍ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് 62.19ഉം ഡീസലിന് 50 രൂപ 95പൈസയുമായി. ഈ മാസം 16ന് പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കൂട്ടിയിരുന്നു. അന്താരാഷ്ട്രവിപണിയിലെ വിലവര്‍ധനവും രൂപയുടെ തകര്‍ച്ചയുമാണ് വിലകൂട്ടാന്‍ കാരണമായി പറയുന്നത്. ശരാശരി ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും ഒന്ന്, 16 തീയതികളിലാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍നിശ്ചയിക്കുന്നത്. ക്രൂഡ് വില അടിസ്ഥാനമാക്കുമ്പോള്‍ ഇന്ധനവില ഇരട്ടിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.