ഛണ്ഡീഗഡ് ധാന്യചന്തയ്ക്ക് സമീപം കെട്ടിടം തകര്‍ന്ന് വീണ് ആറ് തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു

ഛണ്ഡീഗഡ്: ഛണ്ഡീഗഡ് നഗരത്തില്‍ ധാന്യചന്തയ്ക്ക് സമീപം സെക്ടര്‍ 26ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണാണ് ആറ് പേര്‍ മരിച്ചത്. കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.പൊലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ബെയ്‌സ്‌മെന്റ് മതില്‍ ഇടിഞ്ഞ് വീണതോടെയാണ് കെട്ടിടം മൂക്കുകുത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആറ് തൊഴിലാളികളുടെ മൃതദേഹം പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ 12 തൊഴിലാളികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.