കണ്ണൂര്‍: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചില സ്വീക്കന്‍സുകള്‍ കണ്ണൂരിലും ചിത്രീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പഴശ്ശിരാജ ചിത്രീകരിച്ച കണ്ണൂരിലെ ചില ഇടങ്ങള്‍ ഛായാഗ്രാഹകന്‍ സെന്തില്‍കുമാറും സംഘവും കഴിഞ്ഞദിവസം സന്ദര്‍ശിച്ചു. സെന്റ് ആഞ്ചലോസ് കോട്ട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ഛായാഗ്രാഹകന്‍ സന്ദര്‍ശിച്ചത്. ബാഹുബലിയുടെ രണ്ടാം ഭാഗം പ്രേക്ഷകരുടെ വലിയ കാത്തിരിപ്പായി മാറുമ്പോള്‍ ചിത്രീകരണത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ് സംവിധായകന്‍ എസ് എസ് രാജമൗലി. കണ്ണൂരിലെ ചില സുപ്രധാന ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. മുമ്പ് പഴശ്ശിരാജ ചിത്രീകരിച്ച ചില വനപ്രദേശങ്ങളും ഉള്‍ഗ്രാമങ്ങളുമായിരിക്കും ലൊക്കേഷനാവുക എന്നാണ് സൂചന. ഹൈദരാബാദിലെ സെറ്റിന് പുറമേ കര്‍ണാടക,ഹിമാചല്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ബാഹുബലി 2 ചിത്രീകരിക്കുന്നുണ്ട്.