ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുന്നതിനെതിരെ എസ്ഡിപിഐ രംഗത്ത്; കോഴിക്കോട് ഡിവൈഎഫ്‌ഐ ഇടപെട്ടതോടെ തലയൂരി; സദാചാര പൊലീസ് സംവിധാനം ശക്തമാക്കാന്‍ സംഘടനയുടെ തീരുമാനം

സ്വന്തം ലേഖകന്‍
കോഴിക്കോട്: ആണ്‍-പെണ്‍ സൗഹൃദങ്ങളെ സദാചാര കണ്ണിലൂടെ നിരീക്ഷിച്ച് പ്രതിരോധിക്കാന്‍ എസ്ഡിപിഐ നീക്കം തുടങ്ങി. ഫാറൂഖ് കോളജിലെ ലിംഗസമത്വം വിഷയത്തിലുള്‍പ്പെടെ മൗനംഭജിച്ച സംഘടന സ്‌കൂള്‍തലം മുതല്‍ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക് വേലികെട്ടാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടക്കമാണ് കഴിഞ്ഞദിവസം കോഴിക്കോട് ഇരിങ്ങല്ലൂര്‍ ഗവ. യുപി സ്‌കൂളില്‍ അരങ്ങേറിയത്. പന്തീരങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സപ്തദിന ക്യാമ്പ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെയാണ് എസ്ഡിപിഐയുടെ അതിക്രമം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുന്നത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് എസ്ഡിപിഐ നേതാവ് യൂസഫിന്റെ നേതൃത്വത്തില്‍ 75ഓളം പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി അതിക്രമം കാണിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എസ്ഡിപിഐയുടെ അതിക്രമത്തെ ചെറുത്തത്.

26TVSDPI_1440190f

കണ്ടാലറിയുന്ന 75ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതൊഴിച്ചാല്‍ തുടര്‍നടപടിയൊന്നുമുണ്ടായില്ല. മലബാര്‍ മേഖലയില്‍ ഈയടുത്തകാലത്തായി നടന്ന സദാചാര പൊലീസ് അതിക്രമങ്ങളിലെല്ലാംതന്നെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് സംസ്ഥാന ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്‌കൂള്‍തലം മുതല്‍തന്നെ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക് വേലികെട്ടി തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് എസ്ഡിപിഐ നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിയെപ്പോലെത്തന്നെ ദളിത്-മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടുന്നെന്ന വ്യാജേനയാണ് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും പൊതുസമൂഹത്തില്‍ സ്വീകാര്യത നേടാന്‍ ശ്രമിക്കുന്നത്. ആദിവാസി-ദളിത് വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നതിനൊപ്പംതന്നെ തങ്ങളുടെ ഹിഡന്‍ അജണ്ട പലരീതിയില്‍ നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്. ഇരിങ്ങല്ലൂര്‍ സ്‌കൂളില്‍ നടന്നതും അതാണ്.

Madur

തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്റെ കൈവെട്ടിയതിന് ശേഷമാണ് എന്‍ഡിഎഫ് എന്ന സംഘടന പോപ്പുലര്‍ ഫ്രണ്ടായി മാറുന്നത്. ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുന്ന വേളയില്‍തന്നെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിക്കുന്നതും. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ എസ്ഡിപിഐ സാമൂഹ്യവിഷയങ്ങളില്‍ തങ്ങളുടെ വര്‍ഗീയവും സാമൂഹ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതുമായ അജണ്ട നടപ്പാക്കാനിറങ്ങുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് സംഭവം.

© 2024 Live Kerala News. All Rights Reserved.