ലക്‌നൗ: യുവതിയെ ബലാത്സംഘം ചെയ്യിപ്പിച്ച് കൂട്ടുകാരികള്‍ വീഡിയോ ഇന്റര്‍നെറ്റിലിട്ടത് വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്താണ് കൂട്ടുകാരികളായ പെണ്‍കുട്ടികള്‍ ഒരു യുവാവുമായി എത്തുന്നത്.
പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മുറിയിലാക്കിയശേഷം തോക്കു കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാവ് ക്രൂരമായി മാനഭംഗം ചെയ്യുകയായിരുന്നു. ഇത് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചു. സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞില്ല. മൊബൈലിലെടുത്ത വീഡിയോകള്‍ നെറ്റില്‍ അപ്ലോഡ് ചെയ്ത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്തെങ്കിലും മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതികാരം ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. പൊലീസ് പെണ്‍കുട്ടികളെയും യുവാവിനെയും അറസ്റ്റ് ചെയ്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചനയുള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.