ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ ബന്ദികളാക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. അഞ്ചു പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. യുപി തലസ്ഥാന നഗരമായ ലക്‌നൗവിലാണ് സംഭവം. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. 12 പേര്‍ സംഘമായി വീട്ടിലെത്തി തന്നെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ബന്ദികളാക്കി. വീടിനടുത്തുള്ള മറ്റൊരു സ്ഥലത്തു വച്ച് അഞ്ച് പേര്‍ ചേര്‍ന്നാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും എണ്ണൂറോളം മീറ്റര്‍ ദൂരെയാണ് സംഭവം നടന്നത്. അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സൈനി അറിയിച്ചു.