ഡല്‍ഹിയില്‍ വിമാനം തകര്‍ന്ന് വീണ് നാല് മരണം; ബിഎസ്എഫിന്റെ ചെറുവിമാനത്തില്‍ പത്ത് പേരാണ് ഉണ്ടായിരുന്നത്

ന്യൂഡല്‍ഹി: വെസ്റ്റ് ഡല്‍ഹിയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍നിന്ന് റാഞ്ചിയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ പത്തു പേരാണ് ഉണ്ടായിരുന്നത്. ദ്വാരകയിലെ ഭക്‌ദോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. 15 ഓളം വരുന്ന അഗ്‌നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.രാവിലെ പത്തു മണിയോടെയൊണ് അപകടമുണ്ടായത്. ബിഎസ്എഫ് ജവാന്മാരാണ് വിമാനത്തിലുണ്ടായിരുന്ത്. ലാന്‍ഡിംഗിനിടെ മതിലില്‍ ഇടിച്ചാണ് വിമാനത്തിന് തീപിടിച്ചത്. തകര്‍ന്നു.

© 2024 Live Kerala News. All Rights Reserved.