‘പ്രിയമാനസം’:ഉണ്ണായിവാരിയരുടെ ആത്മസംഘർഷങ്ങളുടെ കഥ സിനിമയാകുന്നു

നീണ്ട ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സംസ്കൃതത്തില്‍ ഒരു സിനിമ ഒരുങ്ങുന്നു
‘പ്രിയമാനസം’എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് .നളചരിത രചനാകാലത്ത് ഉണ്ണായിവാരിയര്‍ നേരിട്ട ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് . സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് മങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംസ്‌കൃതഭാഷയുടെ പ്രചാരണാര്‍ഥമാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്ന്  നിർമ്മാതാവ് ബേബി മാത്യു സോമതീരം പറയുന്നു.ഇന്ത്യയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ സംസ്‌കൃത ചലച്ചിത്രമാണിത്‌. ഇരിങ്ങാലക്കുടയില്‍ ജനിച്ച്‌ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ വച്ച്‌ നളചരിതം എഴുതുകയും തിരിച്ചു നാട്ടിലെത്തി മരിക്കുകയും ചെയ്‌തെന്ന ഏകദേശ വിവരങ്ങൾ മാത്രമേ ഉണ്ണായിവാര്യരെക്കുറിച്ചുലഭ്യമായിട്ടുള്ളു.

നളചരിതത്തിന്റെ താളിയോലയും 1752 ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നളചരിതം ആദ്യമായി അവതരിപ്പിച്ചു എന്ന വിവരങ്ങൾക്ക് മാത്രമേ ഉറപ്പുള്ളു.നളചരിതത്തിലെ എല്ലാ വേഷങ്ങളും ചിത്രത്തിലുണ്ടെന്നു വിനോദ്‌ മങ്കര അറിയിച്ചു . കഥകളി ഗ്രാമമായ വെള്ളിനേഴിയിലും ഒളപ്പമണ്ണ മനയിലും പരിസരത്തുമായി ജൂലൈ ഒന്നിന്‌ പ്രീയമാനസത്തിന്റെ ചിത്രീകരണം ആരംഭിക്കും.

നടന്‍ രാജേഷ്‌ ഹെബ്ബാറാണ്‌ ഉണ്ണായിവാര്യരെ അവതരിപ്പിക്കുന്നത്‌. കന്നഡ അഭിനേത്രി പ്രതീക്ഷകാശിയാണു നായിക. ഭരതനാട്യം നര്‍ത്തകിയായ മീര ശ്രീനാരായണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിനു കോട്ടയ്‌ക്കല്‍ മധുവിന്റെ നേതൃത്വത്തിലാണു കഥകളി പദങ്ങളൊരുക്കുന്നത്‌. ചിത്രത്തിന്റെ പൂജ 21ന്‌ രാവിലെ 11ന്‌ തിരുവനന്തപുരം ഹോട്ടല്‍ ഹൈസിന്തില്‍ നടക്കും.

© 2024 Live Kerala News. All Rights Reserved.