രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീംകോടതി; തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാറെന്ന് കോടതി; തമിഴ്‌നാടിന് തിരിച്ചടി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി.
കേന്ദ്രസര്‍ക്കാരിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാം. തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ മോചിപ്പിക്കാനാകില്ല. ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ അഞ്ചംഗ ബെഞ്ചില്‍ മൂന്നുപേര്‍ അനുകൂലിച്ചു. രണ്ടു ജഡ്ജിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
വധഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ഒഴിവാക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം.
ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി, ഇവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.