ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില്‍ നിയന്ത്രണ രേഖയിലെ (എല്‍ഒസി് ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഈ പ്രദേശങ്ങങ്ങളില്‍ ഇന്നലെ രാത്രി നടത്തിയ ഒരു ഓപ്പറേഷനില്‍ സംയുക്ത സേന വിഭാഗം രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു. കൂടാതെ നുഴഞ്ഞുകയറ്റം നടക്കുന്നിട്ലെന്ന് ഉറപ്പാക്കാന്‍ വന്‍തോതില്‍ തിരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം ശൈത്യകാലത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ബിഎസ്‌എഫ് ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവില്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഈ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. താഴ്വരയിലേക്ക് നുഴഞ്ഞുകയറാന്‍ അതിര്‍ത്തിക്കപ്പുറത്തുള്ള വിവിധ ലോഞ്ച് പാഡുകളില്‍ തീവ്രവാദികള്‍ കാത്തിരിക്കുന്നതായി ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.