അഞ്ച് പാക് സൈനികരെ വധിച്ച് താലിബാൻ: 25 ഭീകരരെ വധിച്ചെന്ന് പാകിസ്താൻ

-പാകിസ്താൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികരെ വധിച്ച് താലിബാൻ. പാക് സൈന്യം 25 ഭീകരരെ വധിച്ചെന്നും വിവരങ്ങളുണ്ട്. അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട കാര്യം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.തങ്ങളുടെ അതിർത്തിയോട് ചേർന്ന കുറം ജില്ലയിലും വടക്കേ വസീറിസ്ഥാൻ ജില്ലയിലും താലിബാൻ ഭീകരർ കടന്നുകയറാൻ ശ്രമിച്ചെന്നും ഇത് തടുക്കുന്നതിനിടെയാണ് സൈനികർക്കടക്കം ജീവൻ നഷ്ടമായത് എന്നുമാണ് പാക് അധികൃതർ വ്യക്തമാക്കുന്നത്. സ്വന്തം മണ്ണിൽ നിന്ന് ഭീകരവാദം ഇല്ലാതാക്കുമെന്ന അഫ്ഗാൻ സർക്കാരിന്റെ വാദങ്ങളിൽ സംശയമുണർത്തുന്നതാണ് ഈ നുഴഞ്ഞുകയറ്റശ്രമമെന്ന് പാക് സൈന്യം ആരോപിച്ചു.

സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇസ്താംബുളിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും എറ്റുമുട്ടൽ. സമാധാന ചർച്ചയിൽ തീരുമാനത്തിലെത്തിയില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു നീങ്ങുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണി ഉയർത്തിയിരുന്നു

© 2025 Live Kerala News. All Rights Reserved.