
തിരുവനന്തപുരം: പൊലീസുകാർ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും ശബരിമലയിൽ എത്തിച്ചതെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആരോപണത്തിന് മറുപടിയുമായി രഹ്ന ഫാത്തിമ രംഗത്ത്. എൻ കെ പ്രേമചന്ദ്രന്റെ ആരോപണം യാതൊരു കഴമ്പുമില്ലാത്തതാണെന്ന് രഹ്ന ഫാത്തിമ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് രഹ്ന ഫാത്തിമ ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രേമചന്ദ്രൻ സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കൽപിക കഥ കേരളത്തിൽ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും രഹ്ന ഫേസ്ബുക്കിൽ കുറിച്ചു. സുപ്രീം കോടതി വിധിവന്നതിനു ശേഷം, 2018 ഒക്ടോബർ 19നാണ് താൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി കയറുന്നത് 2019 ജനുവരി രണ്ടിനാണ് ആണെന്നും രഹ്ന ഫാത്തിമ ചൂണ്ടിക്കാട്ടുന്നു.