എട്ടുകോടി രൂപയുടെ വജ്ര കിരീടങ്ങളും വജ്രമാലയും സ്വർണവാളും ; മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് ഇളയരാജ

ബംഗളൂരു : കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തി സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ദേവിക്ക് വജ്ര കിരീടവും വജ്രമാലയും വീരഭദ്ര സ്വാമിക്ക് വജ്ര കിരീടവും സ്വർണത്തിൽ തീർത്ത ഒരു വാളും അദ്ദേഹം സമർപ്പിച്ചു. എട്ടുകോടി രൂപ മൂല്യം വരുന്നതാണ് ഇവ. ക്ഷേത്ര പൂജാരി സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഇളയരാജ മൂകാംബിക ദേവിക്ക് ആഭരണങ്ങൾ സമർപ്പിച്ചത്.

മകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പം മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് വജ്ര കിരീടങ്ങൾ, ഒരു വജ്രമാല, ഒരു സ്വർണ വാൾ എന്നിവയാണ് ഇളയരാജ മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ചത്. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ശ്രീ. സുബ്രഹ്മണ്യ അഡിഗ ആണ് ഇളയരാജയുടെ ദർശനവുമായി ബന്ധപ്പെട്ട വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

© 2025 Live Kerala News. All Rights Reserved.