‘മിസ്റ്റർ പ്രസിഡന്റ്, പാകിസ്ഥാൻ ഭീകരതയുടെ മറ്റൊരു സ്പോൺസർ രാജ്യമാണ്’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ നിറുത്തി അപമാനിച്ച് ഇസ്രയേലും കാനഡയും…

അന്താരാഷ്ട്ര വേദികളിൽ ഭീകരതയുടെ പേരിൽ പാകിസ്ഥാൻ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇസ്രയേലും മനുഷ്യാവകാശ കൗൺസിലിൽ ഒരു കനേഡിയൻ അഭിഭാഷകനും ഒരേസമയം പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഒസാമ ബിൻ ലാദന് അഭയം നൽകിയ പാകിസ്ഥാന്റെ ചരിത്രമാണ് ഇരുവിഭാഗവും പ്രധാന ആയുധമാക്കിയത്. തീവ്രവാദ വിഷയങ്ങളിൽ പാകിസ്ഥാൻ ഇരട്ട നീതി പുലർത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇസ്രയേൽ എത്തിയത്, അതേസമയം, വെറും നാല് സെക്കൻഡ് പ്രസംഗം കൊണ്ട് ഒരു കനേഡിയൻ അഭിഭാഷകൻ, പാകിസ്ഥാൻ ഭീകരവാദത്തിന്റെ സ്പോൺസറാണെന്ന് പ്രഖ്യാപിച്ചു. ആ അപമാനം പാകിസ്ഥാൻ പ്രതിനിധിയെ വേട്ടയാടി. ഈ അപ്രതീക്ഷിത ആക്രമണങ്ങളിൽ പാകിസ്ഥാൻ വിറങ്ങലിച്ചു നിൽക്കുകയാണ്…

ഖത്തറിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇസ്രയേലിന്റെ നടപടി ‘നിയമവിരുദ്ധവും പ്രകോപനരഹിതവുമാണ്’ എന്ന് പാക് അംബാസഡർ അസിം ഇഫ്തിക്കർ അഹമ്മദ് ആരോപിച്ചു. ഇതിന് മറുപടിയായി ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ഡാനി ഡാനോൺ ശക്തമായി പ്രതികരിച്ചു.

“ബിൻ ലാദനെ പാകിസ്ഥാനിൽ വധിച്ചപ്പോൾ, വിദേശ മണ്ണിൽ ഒരു തീവ്രവാദിയെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് ആരും അമേരിക്കയോട് ചോദിച്ചില്ല,” ഡാനോൺ പറഞ്ഞു. “മറിച്ച്, ‘എന്തുകൊണ്ടാണ് ഒരു ഭീകരന് അഭയം നൽകിയത്?’ എന്നതായിരുന്നു ചോദ്യം. ബിൻ ലാദന് പ്രതിരോധശേഷി ഉണ്ടായിരുന്നില്ല, അതുപോലെ ഹമാസിനും ഉണ്ടാകില്ല.” 9/11 ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ഈ ചർച്ച നടന്നതെന്നതും ഡാനോൺ ചൂണ്ടിക്കാട്ടി. ഒരു രാജ്യവും തീവ്രവാദികൾക്ക് അഭയം നൽകരുതെന്ന യുഎൻ പ്രമേയവും അദ്ദേഹം ഓർമ്മിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.