ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണ്ണപ്പാളി പണി പൂര്‍ത്തിയാക്കിയാലുടന്‍ തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. സ്വര്‍ണ്ണപ്പാളി നിര്‍മ്മാണത്തിനായി എത്ര സ്വര്‍ണ്ണം ഇതുവരെ ഉപയോഗിച്ചുവെന്ന് കോടതിയെ അറിയിക്കണം. മഹസര്‍ ഉള്‍പ്പടെയുള്ള എല്ലാ മുന്‍ രേഖകളും മറ്റന്നാള്‍ ഹാജരാക്കാനും കോടതി നിർദേശിച്ചു.
കോടതിയുടെ അനുമതിയില്ലാതെ സ്വർണ്ണപ്പാളി ഇളക്കിയെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.