പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ഭീകരനെ കൂടി കൊന്ന് ഇന്ത്യൻ സൈന്യം ; കൂടുതൽ ചിത്രങ്ങൾ പുറത്ത്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട പ്രാദേശിക ഭീകരൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുൽഗാമിലെ ഗുദർ വനമേഖലയിൽ 12 മണിക്കൂറിലധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആണ് ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ കാലപുരിക്കയച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം സൈന്യം പുറത്തിറക്കിയ 14 പ്രാദേശിക ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ദർമദോറ ഷോപ്പിയാനിലെ ആമിർ അഹമ്മദ് ദാർ ആണ് കുൽഗാമിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഇതോടെ ഈ പട്ടികയിലെ എട്ട് ഭീകരരെ ഇന്ത്യൻ സൈന്യം ഭൂമിയിൽ നിന്നും തുടച്ചു നീക്കി കഴിഞ്ഞു. ഇനി അവശേഷിക്കുന്ന ആറ് പേരിൽ മൂന്ന് ഹിസ്ബുൾ ഭീകരരും മൂന്ന് ലഷ്കർ ഭീകരരും ആണ് ഉൾപ്പെടുന്നത്.

© 2025 Live Kerala News. All Rights Reserved.