കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ മധ്യവയസ്‌കന്‍ മരിച്ചു; വന്യമൃഗ ആക്രമണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞതിനെതുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചീരക്കടവ് വനമേഖലയില്‍ നിന്നാണ് ആക്രമണം. ഉടന്‍ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഗുരുതര പരിക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്.

കാട്ടാന തുമ്പിക്കൈ കൊണ്ട് എറിഞ്ഞാണ് മല്ലന് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള വനമേഖലയിലേക്ക് പശുവുമായി മല്ലന്‍ പോയത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലനെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്. പത്തുദിവസം മുന്‍പാണ് മണ്ണാര്‍ക്കാടിന് സമീപം ഉമ്മര്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.