തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ കേരളത്തില്‍ വീണ്ടും മരണം. തൃശൂര്‍ താമരവെള്ളച്ചാലിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍(60) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവം. മകനും മരുമകനുമൊപ്പമാണ് പ്രഭാകരന്‍ വനത്തില്‍ പോയത്. മക്കള്‍ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.