തൃശൂര്‍: കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ദിവസത്തിനിടെ രണ്ട് ആദിവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല. ഒട്ടേറെ വിനോദസഞ്ചാരികള്‍ വരുന്ന സമയമായതിനാല്‍ പ്രതിഷേധം സമാധാനപരമായിരിക്കും. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയെന്നടക്കുമള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.
അടിച്ചില്‍ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യന്‍ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.