ഇളയമകന്‍ അമ്മയെ കൊന്നു; മൂത്തമകന്‍ അച്ഛനെയും; അശോകനെ കൊല്ലാന്‍ സുധീഷ് മുമ്പും ശ്രമം നടത്തി; നടുക്കം വിടാതെ നാട്ടുകാര്‍

കോഴിക്കോട്:2012ല്‍ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകന്‍ സുമേഷ് പിന്നീട് വിഷം കഴിച്ച് മരിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്തമകന്‍ പിതാവിനെയിം കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. നായി ചാണോറ അശോകനാണു മൂത്ത മകന്‍ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. രാവിലെ അച്ഛനുമായി തര്‍ക്കം ഉണ്ടാക്കിയ ശേഷം മകന്‍ സുധീഷ് അങ്ങാടിയില്‍ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ച് സുധീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

ഇതേ വീട്ടില്‍ വച്ച് മുന്‍പും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതു കൊണ്ടാണ് അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്. സുധീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസിക രോഗമുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.

© 2025 Live Kerala News. All Rights Reserved.