മദ്യപാനികളോട് അല്ലെങ്കിലും ഈ സര്‍ക്കാറിന് ഇഷ്ടം കൂടുതലാണ്; രാത്രി ഒമ്പത് കഴിഞ്ഞാലും മദ്യ വാങ്ങാന്‍ നില്‍ക്കുന്നവരെ വെറുംകയ്യോടെ അയക്കരുതെന്ന് ബെവ്‌കോ

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ആളെത്തിയാല്‍ രാത്രി ഒന്‍പതുമണി കഴിഞ്ഞാലും നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ സമയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

ആളുകള്‍ കൂട്ടമായെത്തിയാല്‍ ഔട്ട് ലെറ്റുകളിലെ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ നടപടി പുനപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ ജീവനക്കാര്‍.

© 2025 Live Kerala News. All Rights Reserved.