ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ സ്ഥിരംകുറ്റവാളി കേസ്, സുരേഷ് ​ഗോപി ജയിച്ചതിന്റെ പകപോക്കലെന്ന് ബിജെപി

തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെതിരെയാണ് സ്ഥിരം കുറ്റവാളി കേസ് ചുമത്തിയിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷിനെതിരെ കാപ്പ ചുമത്തും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതോടെയാണ് ബിജെപി നേതാവിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസിന്റെ നടപടി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി.

ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. ആറു മാസത്തിനുള്ളിൽ ഒരു കേസിൽ പ്രതിയായാൽ പോലും അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. അതേസമയം ഇത് രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.