1500 കോടി കടമെടുക്കുന്നു, ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഈ തുകയിൽ നിന്നാകും ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുക.ജൂൺ മാസം ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണുള്ളത്. എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടഘട്ടമായി വിതരണം ചെയ്യാനുമാണ് സർക്കാർ തീരുമാനം. ഈ വർഷം 21,253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. അഞ്ച് മാസത്തെ പണമാണ് കുടിശ്ശികയുള്ളത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി 9,00 കോടി രൂപയാണ് ആവശ്യം. കേന്ദ്ര സർക്കാർ പണം നൽകുന്നില്ലെന്നും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.