ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു.

അതേസമയം, കേരള ആര്‍ടിസിയും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.