ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ എംബസി അധികൃതർ ഇന്ന് സന്ദർശിക്കും

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം.

ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണ്. വീട്ടിലേക്ക് വിളിക്കാൻ അനുവാദം നൽകുകയായിരുന്നുവെന്ന് ആൻ്റസ കുടുംബത്തെ അറിയിച്ചത്.

© 2025 Live Kerala News. All Rights Reserved.