ടെഹ്റാന്‍: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അന്ത്യ കര്‍മങ്ങള്‍ക്ക് തുടക്കം. ദിവസങ്ങള്‍ നീളുന്ന ചടങ്ങ് ആരംഭിക്കുന്നത് തബ്രിസില്‍ നിന്നാണ്.
ശേഷം ഖും, ടെഹ്റാന്‍, മഷ്ഹദ് എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടക്കും. തുടര്‍ന്നാകും ഖബറടക്കം. അതേസമയം, രാജ്യത്തെ വിവിഐപികള്‍ മരിക്കാന്‍ ഇടയായ ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് ഇറാന്‍ അന്വേഷണം തുടങ്ങി.
അതേസമയം,സുപ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തുകയാകും അന്വേഷണ സംഘത്തിന്റെ പ്രഥമ ദൗത്യം.
അയല്‍രാജ്യമായ അസര്‍ബൈജാനില്‍ അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് ഇറാന്‍ പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപ്രത്യക്ഷമായതും പിന്നീട് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതും. ഏറെ നേരത്തെ തിരച്ചിലിന് ശേഷം പ്രസിഡന്റ്, വിദേശകാര്യ മന്ത്രി എന്നിവരുള്‍പ്പെടെ മരിച്ചുവെന്ന് ഭരണകൂടം സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണ സംഘം ഉത്തരം തേടുന്ന ചില കാര്യങ്ങള്‍ ഇവയാണ്.