ടെഹ്‌റാന്‍ : മെയ് മാസത്തില്‍ ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള ഇറാന്റെ അന്തിമ അന്വേഷണത്തില്‍ ‘സങ്കീര്‍ണ്ണമായ’ കാലാവസ്ഥയാണ് പ്രാഥമിക കാരണമെന്ന് വിലയിരുത്തല്‍.
അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്തുള്ള പര്‍വതപ്രദേശത്ത് കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് രാജ്യത്തെ സ്റ്റേറ്റ് ടിവി ഞായറാഴ്ച (സെപ്റ്റംബര്‍ 1) റിപ്പോര്‍ട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന 63 കാരനായ പ്രസിഡന്റും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുല്ലഹിയാന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് 2024 മെയ് 19 ന് വിമാനാപകടത്തില്‍ മരിച്ചത്.