കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് വീരേന്ദ്ര കുമാര്‍; ജെഡിയു കേരളാ ഘടകം തീരുമാനം നിതീഷ് കുമാറിനെ അറിയിച്ചു

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു കേരളാ ഘടകം നേതാവ് എപി വീരേന്ദ്ര കുമാര്‍ എംപി. ജെഡിയു ദേശീയ നേതൃത്വം കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തതോടെയാണ് കേരളാ ഘടകം എതിര്‍പ്പ് അറിയിച്ചത്. കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചതായി വീരേന്ദ്ര കുമാര്‍ പറഞ്ഞു.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം വോട്ട് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ദേശീയ തലത്തില്‍ നിതീഷ് കുമാര്‍ മാത്രമല്ല ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പഴയ സോഷ്യലിസ്റ്റാണെന്നാണ് നീതീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ ആ ന്യായം അംഗീകരിക്കാനാവില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.