സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; 50% ഇടക്കാല ആശ്വാസം നല്‍കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ ധാരണ

തൃശൂരില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. 50% ഇടക്കാല ആശ്വാസം നല്‍കാന്‍ ധാരണയായതോടെയാണ് സമരം പിന്‍വലിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ 50%മാണ് മാനേജ്‌മെന്റ് നല്‍കുക. മന്ത്രി എസി മൊയ്തീനുമായി നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ തിരുവനന്തപുരത്ത് മന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മാനേജ്‌മെന്റുമായി സമവായം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം ഉറപ്പാക്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

© 2025 Live Kerala News. All Rights Reserved.