ഈ പോക്കുപോയാല്‍ ബിജെപിയുടെ കാര്യത്തില്‍ അടുത്തു തന്നെ ഒരു തീരുമാനമാകുമെന്ന് വിഎസ്; ‘മോഡി യൂറോപ്പില്‍ ചുറ്റിതിരിഞ്ഞ് നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെ ഗോ സംരക്ഷണം പറയുന്നു’

തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി പുതിയ സിദ്ധാന്തങ്ങള്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ചമയ്ക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. യൂറോപ്പില്‍ ചുറ്റിക്കറങ്ങി പ്രധാനമന്ത്രി മോഡി നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ടാണ് ഇവിടെ വന്ന് ഗോ സംരക്ഷണം, ഗോ സംരക്ഷണം എന്ന് പറയുന്നതെന്നും വിഎസ് പരിഹസിച്ചു. വല്ലപ്പോഴും ഇന്ത്യയിലേക്ക് പ്രധാനമന്ത്രി വരുമ്പോള്‍ കേരള ജനതയുടെ വികാരം എംഎല്‍എ പറഞ്ഞു കൊടുക്കണമെന്ന് ഒ രാജഗോപാലിനെ ഉപദേശിക്കാനും വിഎസ് മടിച്ചില്ല.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്ത ബിജെപി വന്‍കിട കശാപ്പ് മുതലാളിമാരില്‍ നിന്ന് ലാഭം പറ്റാനാണ് ഇപ്പോള്‍ ഗോമാതാവിനായി കണ്ണീര്‍ പൊഴിക്കുന്നതെന്നും വിഎസ് ആരോപിച്ചു.
തെരുവ് നായകളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില
വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്ത കാലത്താണല്ലോ,ഈ പോക്കുപോയാല്‍ ബിജെപിയുടെ കാര്യത്തില്‍ അടുത്തു തന്നെ ഒരു തീരുമാനമാകുമെന്നും വിഎസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.