വാളയാറിലേത് ആത്മഹത്യ; കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് പൊലീസ്; സഹോദരിമാരുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട്

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയുടെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പതിനൊന്നും, ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് ഒന്നരമാസത്തെ ഇടവേളയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മൂത്ത കുട്ടി ലൈംഗികമായി പീഡിപ്പിക്കപെട്ടതായി മൃതദേഹ പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ല.
പതിനൊന്നുകാരിയായ മൂത്തകുട്ടിയെ ജനുവരി ഒന്നിനും ഒമ്പതുവയസ്സുളള ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ഒരേ സ്ഥലത്ത് ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു സംഭവങ്ങളിലേയും സമാനതകളാണ് സംശയത്തിന് ഇടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ രണ്ട് കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി വ്യക്തമായി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ എസ്‌ഐയെ മാറ്റി നര്‍ക്കോട്ടിക് ഡിവൈഎസ്പി എംജെ സോജന് അന്വേഷണചുമതല നല്‍കിയിരുന്നു.

കുട്ടികളുടെ മരണം കൊലപാതകമെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ കാരണം എന്താണെന്നോ അറിയില്ല, സംശയങ്ങള്‍ പൊലീസ്നോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
കുട്ടികളഉടെ അമ്മയുടേയും അച്ഛന്റേയും ബന്ധുക്കളേയും അയല്‍ക്കാരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരന്നു. ഇവര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ബന്ധു മൂത്തകുട്ടിയെ നേരത്തെ പലവട്ടം പീഡിപ്പിച്ചതായി പെണ്‍കുട്ടി കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.