തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് നാലു മരണം; കൂടുതല്‍ പേര്‍ അടിയിലുണ്ടെന്ന് സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു KERALA June 5, 2017, 4:35 pm

തിരുവനന്തപുരം:പാങ്ങപ്പാറയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. നാലു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്ന് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. പൊലീസും അഗ്നിശമന സേനയും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. മറ്റൊരാള്‍ ബീഹാര്‍ സ്വദേശിയും, രണ്ടുപേര്‍ ബംഗാള്‍ സ്വദേശികളുമാണ്. നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായിരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. ചുറ്റുമതില്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആറുപേരാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ഒരാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

© 2025 Live Kerala News. All Rights Reserved.