കേരളം ഗുജറാത്താക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് കോടിയേരി; ‘അക്രമത്തിന് മുന്‍കൈ എടുക്കില്ലെന്ന് പറയാന്‍ ബിജെപിക്ക് കഴിയുന്നില്ല’

കേരള സന്ദര്‍ശനം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം ഗുജറാത്ത് ആക്കാനാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്. ബിജെപിയോ ആര്‍എസ്എസോ അക്രമത്തിന് മുന്‍കൈ എടുക്കില്ലെന്ന് ധൈര്യമായി പറയാന്‍ അമിത് ഷായ്ക്ക് കഴിയുന്നില്ല. ആര്‍എസ്എസിന്റെ പ്രകടന തന്ത്രങ്ങളാണ് കേരളത്തിന് എതിരായ ദുഷ്പ്രചരണം. അക്രമ രാഷ്ട്രീയം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.