‘മന്ത്രിപദവിയോടും സ്ഥാനമാനങ്ങളോടും താത്പര്യമില്ല’; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഗണേഷ്‌കുമാര്‍

പത്തനാപുരം: കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവി നൽകിയ ഇടതുസർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. താനും അച്ഛനും തമ്മിൽ പിണക്കമൊന്നുമില്ല. അച്ഛൻ കുറ്റം പറഞ്ഞാലും താൻ തിരികെ ഒന്നും പറയില്ല. മന്ത്രിപദവിയോടും സ്ഥാനമാനങ്ങളോടും താൽപര്യമില്ല. യു.ഡി.എഫ് വിട്ടതിന് പലവിധ കാരണങ്ങൾ ഉണ്ട് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും ഗണേഷ്
പറഞ്ഞു.
സർക്കാറിൻെറ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പത്തനാപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗണേഷ്കുമാർ ഗണേഷ്കുമാർ. പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ബിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് ഗണേഷ്കുമാർ പിതാവിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്.

© 2025 Live Kerala News. All Rights Reserved.