മന്ത്രി എംഎം മണിയുടെ പെെലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; പൊലീസുകാരെ ആശുപത്രിയിലെത്തിച്ചതും കൂട്ടിരുന്നതും മന്ത്രി തന്നെ

തൃശൂര്‍: മന്ത്രി എംഎം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പുഴക്കലില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ടായി വന്നിരുന്ന കുന്നംകുളം പൊലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഡീഷണല്‍ എസ്‌ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
അപകടത്തില്‍ പരിക്കേറ്റവരെ എസ്‌കോര്‍ട്ട് വാഹനത്തില്‍ കയറ്റുന്നതുള്‍പ്പെടെ ആശുപത്രിയിലെത്തിച്ച് ചികിത്സാ സൗകര്യങ്ങളുള്‍പ്പെടെ ഏര്‍പ്പാടു ചെയ്താണ് മന്ത്രി എംഎം മണി മടങ്ങിയത്. പരിക്കേറ്റ പൊലീസുകാരെ എസ്‌കോര്‍ട്ട് വാഹനത്തില്‍ കയറ്റുന്നതിനു പുറമെ തിരക്കുകള്‍ മാറ്റിവെച്ച് മന്ത്രി അവര്‍ക്കു പിന്നാലെ മന്ത്രി മണി ആശുപത്രിയിലെത്തി. പരിക്കേറ്റവര്‍ക്കൊപ്പം മന്ത്രിയും ആശുപത്രിയിലെത്തിയത് ആശുപത്രി ജീവനക്കാര്‍ക്ക് അത്ഭുതമായി. എന്നാല്‍ ഇതില്ലൊന്നും ശ്രദ്ധിക്കാതെ തനിക്ക് എസ്‌കോര്‍ട്ട് വന്ന പൊലീസുകാര്‍ക്ക് ചികിത്സ സൗകര്യം ഒരുക്കുന്നതിലായിരുന്നു മന്ത്രിയുടെ ശ്രദ്ധ എന്ന് കാഴ്ച്ചക്കാര്‍ പറയുന്നു.

ഇടത് ഭാഗത്ത് നിന്ന് കയറിയ കാറിനെ കണ്ട് ബ്രേക്ക് ചെയ്തപ്പോഴാണ് പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടത്. ഡിവൈഡറിലിടിച്ചായിരുന്നു അപകടം.

© 2025 Live Kerala News. All Rights Reserved.