പിണറായി ഭരണകൂട ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ചെന്നിത്തല; ജിഷ്ണുവിന്റെ അമ്മയെ കണ്ട് മുഖ്യമന്ത്രി മാപ്പ് പറയണം

മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയെ കണ്ട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ഭരണകൂട ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന അതിക്രമത്തില്‍ അന്വേഷണം തുടങ്ങും മുമ്പ് തന്നെ മുഖ്യമന്ത്രി പൊലീസുകാരെ ന്യായീകരിച്ചു. അതുകൊണ്ട് ഇനി ഐജിയുടെ അന്വേഷണത്തിന് ഒരു വിലയുമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ജിഷ്ണു പ്രണോയ് വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ഇല്ല. ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഡിജിപിയെ മാറ്റാന്‍ ധൈര്യം കാണിക്കണം. മുഖ്യമന്ത്രിക്ക് ചേര്‍ന്ന നിലപാടല്ല പിണറായി വിജയന്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

© 2025 Live Kerala News. All Rights Reserved.