കേരളത്തില്‍ നോട്ടുക്ഷാമം രൂക്ഷമെന്ന് മന്ത്രി തോമസ് ഐസക്ക്.

നോട്ട് നിരോധനത്തിനുശേഷം ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും നോട്ടുക്ഷാമം രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണ്. ആവശ്യപ്പെടുന്നതിന്റെ മൂന്നില്‍ ഒന്നുപോലും കറന്‍സി റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സികള്‍ നല്‍കുന്നത്. റിസര്‍വ് ബാങ്ക് രാഷ്ട്രീയ ഉപകരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ട്രഷറികളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതിനാല്‍ ഇത്തവണ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. മദ്യശാലകള്‍ പൂട്ടിയത് മൂലമുളള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം.
തല്‍സ്ഥിതി തുടര്‍ന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചെലവ് ചുരുക്കേണ്ടി വരും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.