
മുംബൈ: ബിജെപിയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന മുഖപത്രമായ സാമ്‌ന. ഗോവധ നിരോധനത്തിനായി നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുന്ന ബിജെപി വര്‍ധിച്ചു വരുന്ന കര്‍ഷകആത്മഹത്യയിലും ശ്രദ്ധ ചെലുത്തണമെന്ന് സാമ്‌നയുടെ മുഖപത്രം ഉപദേശം നല്‍കി.
ഗോവധം നിരോധിക്കാനായി ബിജെപി കൈക്കൊള്ളുന്ന നടപടികളെ എഡിറ്റോറിയല്‍ അഭിനന്ദിച്ചു. ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ഗോവധം നിരോധിക്കാത്തതിനും രൂക്ഷവിമര്‍ശനമുണ്ട്.
ഗോവധം ഒരു കുറ്റകൃത്യമായി പരിഗണിക്കുന്നതിനെ അഭിനന്ദിക്കുന്നു. പക്ഷെ കര്‍ഷകആത്മഹത്യയുടെ കാര്യമോ? കര്‍ഷകരുടെ ആത്മഹത്യ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയായി കാണണം. അതിന് കാരണക്കാരായവരെ കുറ്റവാളികളായി കണക്കാക്കണം . അവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുകയും തൂക്കിക്കൊല്ലുകയും വേണം.
കഴിഞ്ഞ ദിവസം ബിജെപിയുടെ ഗുജറാത്ത് സര്‍ക്കാര്‍ ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമായി ഭേദഗതി ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അനധികൃത അറവുശാലകള്‍ അടച്ടചു പൂട്ടിയിരുന്നു. ചില ഇറച്ചിക്കടകള്‍ സംഘപരിവാര്‍ സംഘടനകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങ് പറയുകയുണ്ടായി.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിലെ ഘടകകഷിയായ ശിവസേന മുമ്പും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടു നിരോധനത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തമായാണ് ശിവസേന വിശേഷിപ്പിച്ചത്.