മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ മൂന്നുമാസം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. മൂന്നുമാസത്തെ സാവകാശമാണ് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനായി കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നത്. ഇതിനായി തിങ്കളാഴ്ച ഹര്‍ജി നല്‍കും. എക്‌സൈസ് വകുപ്പിന്റെ ചുമതലയുളള മന്ത്രി ജി.സുധാകരന്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി ഇന്ന് രാവിലെ നടത്തിയ അടിയന്തര ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

എടുത്തുചാടി തീരുമാനങ്ങളെടുക്കില്ലെന്നും ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്നും മന്ത്രി സുധാകരന്‍ വ്യക്തമാക്കി. കളളുഷാപ്പുകള്‍ വഴി വിദേശമദ്യം കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി സുധാകരനെ ഇന്ന് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുത്തിയിട്ടുണ്ട്. കളളുഷാപ്പുകളില്‍ വിദേശമദ്യം കൊടുക്കില്ല. ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. പകരം സ്റ്റാര്‍ ഹോട്ടല്‍ വഴി കളള് വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.