കൊളംബിയയില്‍ മണ്ണിടിച്ചിലില്‍ 254 പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

ബൊഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 254 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാനൂറോളം പേരെ കാണാതായിട്ടുണ്ട്.നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. കൊളംമ്പിയന്‍ സിറ്റിയായ മൊക്കോവയിലാണ് സ്ഥിതി ഏറ്റവും അധികം മോശമായിരിക്കുന്നത്.വനത്തോട് ചേര്‍ന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടയതെന്നത് രക്ഷാപ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ശക്തമായ മഴമൂലം നിരവധി നദികളും കനാലുകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ നഗരമായ പുട്ടുമാവോയില്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

40,000ല്‍ അധികം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയോടെ കനത്ത മണ്ണിടിച്ചിലുണ്ടായത്. മഴയില്‍ നദികളും കനാലുകളും നിറഞ്ഞൊഴുകുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് മൊകോവയിലെത്തി.

© 2025 Live Kerala News. All Rights Reserved.