പിണറായിക്കെതിരെ കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍;പിടികൂടിയത് ഉജ്ജൈനില്‍ നിന്ന്

ന്യൂഡല്‍ഹി:കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത് ആണ് അറസ്റ്റിലായത്.ഉജ്ജൈനില്‍ നിന്ന് ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചിരുന്നത്. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പിയും ആര്‍.എസ്.എസും ഇയാളെ തള്ളിപ്പറയുകയും ആര്‍.എസ്.എസിെന്റ എല്ലാ സംഘടന പദവികളില്‍ നിന്നും ഇയാളെ നീക്കം ചെയ്യുകയുമുണ്ടായിരുന്നു.പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല്ലുന്നതിലുളള വികാരത്തള്ളിച്ച കൊണ്ടായിരുന്നു തന്റെ പ്രസ്താവനയെന്നും ഇതില്‍ ഖേദിക്കുന്നതായും ചന്ദ്രാവത്ത് പശ്ചാത്തപിച്ചു.മധ്യപ്രദേശിലെ ഉജ്ജയിനില്‍ കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. പിണറായിയെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നും അതിനുള്ള പണം വീട് വിറ്റ് കണ്ടെത്തുമെന്നുമായിരുന്നു പ്രസംഗം.

© 2025 Live Kerala News. All Rights Reserved.