
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ പരീക്ഷയിലും വിവാദം.മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചു വന്നതാണ് പ്ലസ് വണ്‍ പരീക്ഷയില്‍ വിവാദമായിരിക്കുന്നത്.21ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ആവര്‍ത്തിച്ചിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ഇത്രയേറഎ ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ ആവര്‍ത്തിക്കുക പതിവില്ല.കെഎസ്ടിഎയാണ് മോഡല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.ഈ മാസം 20ന് നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തതുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പരീക്ഷ 30ന് വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്ലസ് വണ്‍ പരീക്ഷയിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.