
കോഴിക്കോട്: പരാതി പറയാനെത്തിയ സ്ത്രീയെ മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് മംഗളം ടി.വി റിപ്പോര്‍ട്ട് ചെയ്തു. മംഗളം ടെലിവിഷനാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.തനിക്കു വഴങ്ങിയാല്‍ തന്റെ അധികാരത്തിനപ്പുറമുള്ള സഹായങ്ങളും ചെയ്തുതരാമെന്നാണ് മന്ത്രി യുവതിക്കു ഉറപ്പുനല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2016ല്‍ എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശീന്ദ്രന്‍ എല്‍.ഡി.എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്.സ്ത്രീ സുരക്ഷ പ്രധാനമുദ്രാവാക്യമായി സ്വീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച പിണറായി വിജയന്‍ മന്ത്രിസഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
https://www.facebook.com/vipi.pb1/videos/782535528569611/