
പാരിസ്: ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി 200ലധികം അഭയാര്‍ഥികളെ കാണാതായി. അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തു.സ്പാനിഷ് സന്നദ്ധസംഘടനയാണ് ദുരന്തവിവരം പുറത്തുവിട്ടത്.15നും 25നും ഇടയില്‍ പ്രായമുള്ള ആഫ്രിക്കന്‍ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ലിബിയയില്‍ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.അഭയാര്‍ഥികളുമായി വന്ന രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങിയാണ് അപകടമുണ്ടായത്. ഒരു ബോട്ടില്‍ 120 മുതല്‍ 140ലധികം പേരാണ് ഉണ്ടായിരുന്നത്. രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറ്റിയമ്പതോളം അഭയാര്‍ഥികളാണുണ്ടായിരുന്നത്. ഇറ്റാലിയന്‍ തീരദേശ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ലിബിയന്‍ തീരത്തുനിന്നും 15 മൈല്‍ അകലെയാണ് അപകടമുണ്ടായത്.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഈ മേഖലയില്‍ ഒട്ടേറെ അപകടങ്ങള്‍ നടന്നിരുന്നതായി ഇറ്റാലിയന്‍ തീരസംരക്ഷണ സേന വ്യക്തമാക്കി. ഈ ദിസങ്ങളില്‍ നാല്‍പതില്‍ അധികം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും അവര്‍ അറിയിച്ചു.അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായ വിവിധ അപകടങ്ങളില്‍ 559 പേര്‍ മരിച്ചിട്ടുണ്ട്.